'രണ്ട് സുന്ദരികള്‍ ഒറ്റ ഫ്രെയിമില്‍'; ബ്ലൗസ്‌ലെസായി കാഞ്ചീവരം സാരിയില്‍ തിളങ്ങി അനുമോളും അഭയയും

അഭയ ഹിരണ്‍മയിയും അനുമോളും | Photo: instagram/ anumol
അഭയ ഹിരണ്‍മയിയും അനുമോളും | Photo: instagram/ anumol

കാഞ്ചീവരം സില്‍ക്ക് സാരിയില്‍ അതിസുന്ദരികളായി അനു മോളും അഭയ ഹിരണ്‍മയിയും. പിങ്കും കരിംനീലയും പര്‍പ്പ്‌ളും നിറങ്ങള്‍ കൂടിച്ചേരുന്ന ഗോള്‍ഡന്‍ വര്‍ക്കുള്ള സാരിയാണ് ഇരുവരും ധരിച്ചിരിക്കുന്നത്. 

ബ്ലൗസ്‌ലെസായി പരമ്പരാഗത കാഞ്ചീവരം സാരിക്ക് യോജിക്കുന്ന രീതിയില്‍ ട്രഡീഷണല്‍ ആഭരണങ്ങാണ് അഭയയും അനുമോളും തിരഞ്ഞെടുത്തത്. ഹെവി വര്‍ക്ക് നെക്ക്‌ളേസും നെറ്റിച്ചുട്ടിയും വളയും മോതിരവുമാണ് ആഭരണങ്ങള്‍. മുടിയില്‍ മുല്ലപ്പൂവ് ചൂടിയിട്ടുമുണ്ട്. 

ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ അനുമോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ' കാഞ്ചീവരം സാരിയിലെ സമകാലിക രൂപകല്‍പനയുടെ പ്രതിബിംബമാണ് മനോഹരമായ ഈ സാരികള്‍. കാന്‍വാസ് ആര്‍ട്ടില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കിയ ബോര്‍ഡറുകളില്‍ ഫ്‌ളോറല്‍ മോട്ടിഫ് ഡിസൈന്‍ കൂടി വരുന്നതോടെ സില്‍ക്ക് സാരി കൂടുതല്‍ ആകര്‍ഷകമാകുന്നു. ഓരോ സാരിയ്ക്ക് പിന്നിലും ഓരോ കഥയുണ്ട്. നാമത് ധരിക്കുമ്പോള്‍ ആ കഥ പുറംലോകമറിയുന്നു. പട്ടിന്‍റെ മൃദുലത അതിമനോഹരമായ അനുഭവമാണ്.'- അനുമോള്‍ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു.

ഇതിന് താഴെ നിരവധി പേരാണ് ഇരുവരേയും അഭിനന്ദിച്ച് കമന്റ് ചെയ്തത്. 'ഈ സൗന്ദര്യത്തിനൊരു സല്യൂട്ട്,  'രണ്ട് സുന്ദരികള്‍ ഒരു ഫ്രെയിമില്‍', 'സൗന്ദര്യബിംബങ്ങള്‍' എന്നെല്ലാമാണ് ആരാധകരുടെ കമന്റുകള്‍. 

Content Highlights: abhaya hiranmayi and anumol saree photoshoot