‘പൂർണതയിലെത്തുന്നതു വരെ അദ്ദേഹം വിവാഹം കഴിച്ചുകൊണ്ടിരിക്കും’- അന്ന് ആമിറിനെ കുറിച്ച് സൽമാൻ പറഞ്ഞു

ആമിര്‍ ഖാനും സല്‍മാന്‍ ഖാനും | Photo: PTI
ആമിര്‍ ഖാനും സല്‍മാന്‍ ഖാനും | Photo: PTI

കഴിഞ്ഞ ദിവസമായിരുന്നു ആമിർ ഖാന്റേയും ഗൗരി സ്പ്രാട്ടിന്റേയും വിവാഹം. ആമിർ ഖാന്റെ ബാന്ദ്രയിലെ വീട്ടിൽവെച്ച് നടന്ന രജിസ്റ്റർ വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇതിന് പിന്നാലെ ആമിർ ഖാനെ കുറിച്ച് സൽമാൻ ഖാൻ പറഞ്ഞ വാക്കുകളും ചർച്ചയാകുകയാണ്. പൂർണതയിലെത്തുന്നതുവരെ ആമിർ ഖാൻ വിവാഹം കഴിച്ചുകൊണ്ടേയിരിക്കും എന്നായിരുന്നു സൽമാന്റെ പ്രതികരണം.

'ദി കപിൽ ശർമാ ഷോ'യിൽ അതിഥിയായെത്തിയപ്പോഴാണ് ഇതിനെ കുറിച്ച് അവതാരകൻ സൽമാനോട് ചോദിച്ചത്. 'ആമിർ ഖാൻ പുതിയ കാമുകിയെ എല്ലാവർക്കും പരിചയപ്പെടുത്തി. താങ്കൾ അദ്ദേഹത്തേക്കാൾ ആറ് മാസം ഇളയതാണല്ലോ. അദ്ദേഹം വിവാഹം കഴിച്ചുകൊണ്ടേയിരിക്കുന്നു. നിങ്ങളാണെങ്കിൽ വിവാഹമോ കഴിക്കുന്നില്ല' എന്നായിരുന്നു അവതാരകന്റെ ചോദ്യം. തമാശയായാണ് ഇതിനോട് സൽമാൻ പ്രതികരിച്ചത്. 'ആമിർ ഒരു മികച്ച വ്യക്തിയാണ്. പെർഫെക്ഷനിസ്റ്റുമാണ്. അത് എല്ലാവർക്കും അറിയാം. പൂർണതയിലെത്തുന്നതുവരെ അദ്ദേഹം വിവാഹം കഴിച്ചുകൊണ്ടേയിരിക്കും'-സൽമാൻ പറഞ്ഞു.

25 വർഷത്തോളം സുഹൃത്തായിരുന്ന ഗൗരിയുമായി രണ്ട് വർഷം മുമ്പാണ് ആമിർ ഡേറ്റിങ് തുടങ്ങിയത്. ആമിറിന്റെ മൂന്ന് മക്കളും ഗൗരിയുടെ മകനും വിവാഹത്തിന് സാക്ഷിയായി ബാന്ദ്രയിലെ വീട്ടിലെത്തിയിരുന്നു. ആദ്യം റീന ദത്തയെ വിവാഹം ചെയ്ത ആമിറിന് ആ ബന്ധത്തിൽ രണ്ട് മക്കളുണ്ട്. പിന്നീട് സംവിധായിക കിരൺ റാവുവിനെ വിവാഹം ചെയ്തു. ഇരുവർക്കും ഒരു മകനുണ്ട്. സംവിധായകൻ അശുതോഷ് ഗോവാരിക്കർ, ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ, രാജ് താക്കറെ തുടങ്ങി 150-ഓളം പേരാണ് വിവാഹത്തിനെത്തിയത്.

Content Highlights: Aamir Khan married Gauri Spratt in a 2026 registered ceremony in Bandra., The wedding was an intimate event attended by family, including his children, and close friends., Salman Khan joked about Aamir's 'perfectionist' nature regarding multiple marriages., Aamir and Gauri have been friends for over 25 years before dating., Notable guests included Ashutosh Gowariker, Irfan Pathan, and Raj Thackeray.