യോഗാദിനം ആചരിച്ചു

കോഴിക്കോട്: അന്താരാഷ്ട്ര യോഗാദിനത്തോട് അനുബന്ധിച്ച് ദി വൈറ്റ് സ്കൂള്‍ ഇന്റര്‍നാഷണല്‍ യോഗാദിനാചരണം സംഘടിപ്പിച്ചു. സ്കൂള്‍ മൈതാനത്തെ ടെന്നീസ് കോര്‍ട്ടില്‍ നടന്ന ആഘോഷ പരിപാടിയില്‍ വിദ്യാര്‍ഥികളും അധ്യാപകരും അനധ്യാപകരും പങ്കെടുത്തു. വീ ലൗ യോഗ എന്ന് എഴുതിയ രൂപത്തില്‍ പരിപാടിയില്‍ പങ്കെടുത്തവര്‍ യോഗാസന മുറകള്‍ അഭ്യസിച്ചു.
Content Highlights: yoga day