വാക് വേ കം പാർക്ക്

ഒഞ്ചിയം: കണ്ണൂക്കര കലാ-സാംസ്കാരിക സമിതിക്ക് സമീപം പൊതുജനങ്ങളുടെ സഹായത്തോടെ ഒഞ്ചിയം പഞ്ചായത്ത് പണിത വാക് വേ കം പാർക്ക് കെ.കെ. രമ എം.എൽ.എ. ഉദ്ഘാടനംചെയ്തു. ഇരിപ്പിടങ്ങൾ, ഉൗഞ്ഞാൽ, കളിയിടം എന്നിവ ഉൾപ്പെടുന്ന പാർക്കാണ് നിർമിച്ചത്. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡൻറ് ഷജിന കൊടക്കാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം ടി.കെ. സിബി, ബ്ളോക്ക് അംഗം ജലജാ വിനോദ്, സുധീർ മഠത്തിൽ, കെ.എം. പവിത്രൻ, സി.കെ. വിശ്വനാഥൻ, നവാസ് രയരോത്ത്, എൻ.പി. ഭാസ്കരൻ, പുത്തലത്ത് പ്രദീപ്, രതീദേവി, പി. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
Content Highlights: MLA K. K. Rema inaugurated the newly constructed walkway-cum-park built by the Onchiyam panchayat near Kannookkara.