ത്രസം 2025: വന്യജീവി ചിത്രപ്രദര്‍ശനം

.
.

കോഴിക്കോട്: രാമകൃഷ്ണ മിഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ലോക ഗജദിനവുമായി ബന്ധപ്പെട്ട് ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചു. സ്‌കൂളിലെ പൃഥ്വി പരിസ്ഥിതി കൂട്ടായ്മയുടെയും പൂര്‍വവിദ്യാര്‍ഥി സംഘടനയായ പൃഥ്വി റൂട്ടിന്റെയും സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, കേരള വനം-വന്യജീവിവകുപ്പിന്റെയും നേതൃത്വത്തിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജി.മനോജ് കുമാര്‍, അസി. കണ്‍സര്‍വേറ്റര്‍ ഓഫ് സോഷ്യല്‍ ഫോറസ്ട്രി ഓഫീസര്‍ കെ.നീതു എന്നിവര്‍ ചേര്‍ന്ന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. 

പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനിലെ അസി.നേച്ചര്‍ എഡ്യുക്കേഷന്‍ ഓഫീസര്‍ സുനില്‍ സി.ജി., ദി ഹിന്ദു ഗ്രൂപ്പ് അസി.ജനറല്‍ മാനേജര്‍ ദിജീഷ് വലിയാട്ടില്‍, എസ്.ബി.കോളേജിലെ അസി. പ്രൊഫ. ഡോ.അരവിന്ദ് കെ. എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.

Content Highlights: thrasam 2025 wild life photo exhibition