സി. ചന്തുക്കുട്ടിയെ ആദരിച്ചു

ഉള്ളിയേരി: പൊതുപ്രവർത്തനരംഗത്ത് 50 വർഷം പിന്നിട്ട ഗാന്ധിമാർഗ-ലഹരിവിരുദ്ധ പ്രവർത്തകനും അധ്യാപകനുമായ സി. ചന്തുക്കുട്ടിയെ ജില്ലാ സർവോദയമണ്ഡലം ആദരിച്ചു.
ഉള്ളിയേരി കമ്യൂണിറ്റിഹാളിൽ നടന്ന സദസ്സിൽ ഉള്ളിയേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. നാസർ ഉപഹാരം കൈമാറി. ജില്ലാ പ്രസിന്റ് പി.ഐ. അജയൻ അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് മെമ്പർ അജീഷ് കുമാർ, സർവോദയമണ്ഡലം മുൻ സംസ്ഥാനപ്രസിഡന്റ്് ടി.കെ..എ. അസീസ്, സംസ്ഥാനകമ്മിറ്റി ആക്ടിങ് പ്രസിഡന്റ് പവിത്രൻ തില്ലങ്കേരി, മദ്യനിരോധനസമിതി കോർഡിനേറ്റർ പ്രൊഫ. ടി.എം. രവിന്ദ്രൻ, ജില്ലാ ജോയിൻറ്് സെക്രട്ടറി പപ്പൻ കന്നാട്ടി, കവി എൻ.എ. ഹാജി, ഒ.ജെ. ചിന്നന്മ, വേലായുധൻ കീഴരിയൂർ എന്നിവർ സംസാരിച്ചു.
ഫോട്ടോ
Content Highlights: Social activist and teacher C. Chandukkutty was felicitated by the District Sarvodaya Mandalam in Ulliyeri for completing 50 years of public service.