സീനിയർ സിറ്റിസൺസ് കോൺഗ്രസ് ഒളവണ്ണ മണ്ഡലം സമ്മേളനം

കെപിസിസി സീനിയർ സിറ്റിസൺസ് കോൺഗ്രസ് ഒളവണ്ണ മണ്ഡലം സമ്മേളനം ജില്ലാ പ്രസിഡൻ്റ് കെ.  രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
കെപിസിസി സീനിയർ സിറ്റിസൺസ് കോൺഗ്രസ് ഒളവണ്ണ മണ്ഡലം സമ്മേളനം ജില്ലാ പ്രസിഡൻ്റ് കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പന്തീരാങ്കാവ്: കെ.പി.സി.സി. സീനിയർ സിറ്റിസൺസ് കോൺഗ്രസ് ഒളവണ്ണ മണ്ഡലം സമ്മേളനം ജില്ലാപ്രസിഡന്റ് കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ദിലീപ് കുമാർ അധ്യക്ഷനായി. ഡി.സി.സി. ജനറൽ സെക്രട്ടറി എ. ഷിയാലി മുഖ്യപ്രഭാഷണം നടത്തി. ‘വാർധക്യം എങ്ങനെ പ്രസാദാത്മകമാക്കാം’ എന്ന വിഷയത്തിൽ ജ്യോതിഷ് കുമാരി ക്ലാസെടുത്തു. സാമൂഹികക്ഷേമ പെൻഷൻ 3000 രൂപയാക്കണമെന്നും പെരുമണ്ണയിൽനിന്ന് പന്തീരാങ്കാവ്, കൊടിനാട്ട്മുക്ക്, അരീക്കാട് വഴി കോഴിക്കോട്ടേക്ക് പ്രിയദർശിനി ബസ് അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് ഹരിദാസ് പെരുമണ്ണ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി. കണ്ണൻ, എം. ജയപ്രസാദ്, സി. അനിൽകുമാർ, ലത്തീഫ് എന്നിവർ സംസാരിച്ചു.

Content Highlights: The KPCC Senior Citizens Congress Olavanna Mandal conference demanded raising social welfare pension to 3000 rupees.