എതിർക്കുന്നവനെ ബഹുമാനിക്കുന്നത് ജനാധിപത്യത്തിന്റെ അന്തസത്ത -പി.എസ്. ശ്രീധരൻ പിള്ള

പേരാമ്പ്ര സഹൃദയ വേദി വാർഷികാഘോഷം മുൻ ഗവർണ്ണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യുന്നു.
പേരാമ്പ്ര സഹൃദയ വേദി വാർഷികാഘോഷം മുൻ ഗവർണ്ണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യുന്നു.

പേരാമ്പ്ര: എതിർക്കുന്നവനെ ബഹുമാനിക്കുക എന്നത് ജനാധിപത്യത്തിന്റെ അന്തസത്തയാണെന്ന് ഗോവാ മുൻ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള അഭിപ്രായപ്പെട്ടു. പൊതുപ്രവർത്തനം സമൂഹത്തിന് വേണ്ടിയാവണമെന്നും ഉന്നതമായ മൂല്യങ്ങളിൽനിന്ന് വ്യതിചലിക്കാതെ പ്രവർത്തിക്കാൻ പുതുതലമുറ മുന്നോട്ട് വരണമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

പേരാമ്പ്ര സഹൃദയവേദിയുടെ 40-ാംവാർഷികാഘോഷം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സഹൃദയവേദി പ്രസിഡന്റ് എരവട്ടൂർ ബാലകൃഷ്ണൻ അധ്യക്ഷനായി. എൻ. ഹരിദാസ്, കെ.ടി.ബി കല്പത്തൂർ, എ.കെ. ചന്ദ്രൻ, മഹിമ രാഘവൻ നായർ, പി.സി. ബാബു, എൻ.കെ. കുഞ്ഞിമുഹമ്മദ്‌ എന്നിവർ പ്രസംഗിച്ചു. വൈരുധ്യാധിഷ്ഠിത ഭൗതികവാദവും ഏകാത്മ മാനവവാദവും ഒരു പുനർവായന, എന്ന വിഷയത്തിൽ എ.സി. മുരളീധരൻ പ്രഭാഷണം നടത്തി.

Content Highlights: Former Goa Governor P.S. Sreedharan Pillai emphasized that respecting opponents is the essence of democracy during an event in Perambra.