കായിക താരങ്ങളെ ആദരിച്ചു

മേപ്പയ്യൂർ: സംസ്ഥാന സ്‌കൂൾ കായികമേളകളിൽ വിവിധ ഇനങ്ങളിൽ പ്രതിഭകളായ
മുഹമ്മദ് നബീൽ, അബൂബക്കർ സിദ്ധിഖ്, ആദിദേവ്, അഹിൻദേവ്, ശിവാനി എന്നിവരെ വിളയാട്ടൂർ എ.ബി.സി. ക്ലബിന്റെ നേതൃത്വത്തിൽ ആദരിച്ചു. വാർഡംഗം കെ.കെ. അനൂജ ഉദ്ഘാടനം ചെയ്തു. വി.ഐ. സുനിൽകുമാർ അധ്യക്ഷനായി. വി.ടി.
അബ്ദുറഹിമാൻ, ഇസ്മായിൽ കമ്മന, സമീർ പരപ്പിൽ, പി. ശശികുമാർ എന്നിവർ സംസാരിച്ചു.
Content Highlights: Vilayattoor ABC Club felicitated student athletes who excelled in state school sports events at a ceremony held in Meppayyur.