‘പ്രധാനമന്ത്രിയെ അപമാനിച്ച ഖാർഗെയെ തള്ളിപ്പറയാൻ മുഖ്യമന്ത്രി തയ്യാറാണോ’

കോഴിക്കോട് : പ്രധാനമന്ത്രിയെ അപമാനിച്ച മല്ലികാർജുൻ ഖാർഗെയുടെ പ്രസ്താവനയെ രാഷ്ട്രീയമര്യാദയുടെ ലംഘനമാണെന്ന് തള്ളിപ്പറയാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ തയ്യാറാണോയെന്ന് ബി.ജെ.പി. ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ.

പ്രധാനമന്ത്രിയെ അപമാനിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി. കോഴിക്കോട് സിറ്റി ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

മുതലക്കുളം മൈതാനിയിൽനിന്ന് ആരംഭിച്ച പ്രകടനം പുതിയ ബസ്‌ സ്റ്റാൻഡിൽ സമാപിച്ചു. പുതിയ ബസ് സ്റ്റാൻഡിൽ നടന്ന പ്രതിഷേധ യോഗത്തിനുശേഷം ഖാർഗെയുടെ കോലംകത്തിച്ചു.

ബി.ജെ.പി. സിറ്റി ജില്ലാ പ്രസിഡന്റ് കെ.പി. പ്രകാശ് ബാബു അധ്യക്ഷനായി. ടി.വി. ഉണ്ണികൃഷ്ണൻ, പി. രഘുനാഥ്, എം. സുരേഷ്, നമ്പിടി നാരായണൻ എന്നിവർ സംസാരിച്ചു.