ലഹരിക്കെതിരേ ‘തൂഫാൻ’ മുന്നേറ്റം

കൊടിയത്തൂർ : ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾവഴി ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ‘തൂഫാൻ തദ്ദേശം’ ലഹരിവിരുദ്ധ കാംപെയ്‌ന് കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിൽ തുടക്കമായി.
പദ്ധതിയുടെ ഭാഗമായി രൂപവത്കരിച്ച ജനജാഗ്രതാസമിതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി. കവിത നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുജാ ടോം അധ്യക്ഷയായി.
പഞ്ചായത്ത് സെക്രട്ടറി ഒ. അൻസു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി. അഹമ്മദ് കുട്ടി, കസ്നാ ഹമീദ്, പ്രേമ കോട്ടമ്മൽ, സർക്കിൾ ഇൻസ്പെക്ടർ റഫീഖ്, എ.എസ്.ഐ. അബ്ദുൽ റഷീദ്, സി.പി.ഒ. സത്യരാജ്, പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപ്പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
മുക്കം : സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പദ്ധതിയായ ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് മുക്കം നഗരസഭയിൽ തുടക്കമായി. മുക്കം ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ കെ.പി. ചാന്ദ്നി പതാക ഉയർത്തി. മുക്കം പോലീസ് എസ്.എച്ച്.ഒ. നിർമൽ ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ സി.എ. പ്രദീപ് കുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ അബ്ദുൾ അസീസ് വാർപ്പിൽ, കെ.പി. ബിന്ദു, ഭവന വിനോദ്, റാഷിദ് കുന്നത്ത്, മനീഷ ഉള്ളാട്ടിൽ, കൗൺസിലർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ഹരിതകർമസേനാംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, സന്നദ്ധസംഘടനാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
ഹെൽത്ത് ഇൻസ്പെക്ടർ മജീദ്, നഗരസഭാ സെക്രട്ടറി കൃഷ്ണഗോപാൽ എന്നിവർ സംസാരിച്ചു.