അത്യാഹിത സാഹചര്യങ്ങൾ നേരിടാം: തുടർ പരിശീലന പരിപാടിയായ ലൈഫ് ലൈനർ തുടങ്ങി

.
.

കോഴിക്കോട്: അപകടങ്ങളും അത്യാഹിത സാഹചര്യങ്ങളും ഉണ്ടാകുമ്പോൾ മെഡിക്കൽ സാഹചര്യങ്ങൾ അറിഞ്ഞു പ്രവർത്തിക്കുന്ന എമർജൻസി ഫസ്റ്റ് റസ്പോണ്ടർമാർക്കുള്ള തുടർ പരിശീലന പരിപാടി 'ലൈഫ് ലൈനർ' കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ (ബിഎംഎച്ച്) ആരംഭിച്ചു. ലൈഫ്‌ലൈനര്‍ സംരംഭത്തിന്റെ ഭാഗമായി കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകര്‍ക്കായും ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ എമര്‍ജന്‍സി ഫസ്‌ററ് റെസ്‌പോണ്ടര്‍ ട്രെയിനിംഗ് സംഘടിപ്പിച്ചു. പരിശീലനം സിദ്ധിച്ചവരുടെ  സംഘങ്ങൾ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും സജ്ജമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മെഡിക്കൽ പ്രൊഫഷണലുകൾ ഏറ്റെടുക്കുന്നതിന് മുമ്പുള്ള പ്രധാനപ്പെട്ട മണിക്കൂറിൽ ജീവൻരക്ഷാ സഹായം നൽകാൻ പ്രാപ്തരായ ടീമിനെ പരിശീലനം നൽകി ഒരുക്കലാണ് പദ്ധതി. ഹൈ ലൈറ്റ് മാളിൽ നടന്ന ചടങ്ങിൽ പൊതുജനങ്ങൾ, ആരോഗ്യ പ്രവർത്തകർ, കമ്മ്യൂണിറ്റി നേതാക്കൾ എന്നിവർ പങ്കെടുത്തു.

പരിപാടിയുടെ ഭാഗമായി കേരളത്തിലെ ബിഎംഎച്ച് ആശുപത്രികളിൽ പരിശീലന സെഷനുകൾ നടക്കും.  കോളേജുകൾ, കോർപ്പറേറ്റ് ഓഫീസുകൾ, റസിഡൻ്റ്‌സ് അസോസിയേഷനുകൾ എന്നിവയ്‌ക്കായി ആശുപത്രി ഓൺസൈറ്റ് പരിശീലനവും നടത്തും.ബിഎംഎച്ചിലെ എമർജൻസി മെഡിസിൻ മേധാവി ഡോ. ഫാബിത്ത് മൊയ്തീൻ ആണ് ഈ  സംരംഭത്തിന് നേതൃത്വം നൽകുന്നത്. 

ലൈഫ്‌ലൈനര്‍ സംരംഭത്തിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ക്കായി ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ എമര്‍ജന്‍സി ഫസ്‌ററ് റെസ്‌പോണ്ടര്‍ ട്രെയിനിംഗ് സംഘടിപ്പിച്ചു. ലൈഫ്‌ലൈനര്‍ പരിശീലന പദ്ധതിയുടെ ഭാഗമായി സി പി ആര്‍, ട്രോമ മാനേജ്‌മെന്റ്, രക്തസ്രാവ നിയന്ത്രണം, അടിസ്ഥാന ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ എന്നിവയിലുള്ള പരിശീലനം മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയത്.' സമൂഹത്തിന്റെ കണ്ണും കാതുമായി പ്രവര്‍ത്തിക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍, അപകടഘട്ടങ്ങളിലെ ആദ്യസാന്നിദ്ധ്യമാവുന്നവര്‍ എന്ന നിലയില്‍ അവര്‍ക്ക് മറ്റാരേക്കാളും മികച്ച രീതിയില്‍ ജീവന്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ ഈ പരിശീലനത്തിലൂടെ സാധിക്കും' എന്ന് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ സി ഇ ഒ ഡോ. അനന്ദ് മോഹന്‍ പൈ പറഞ്ഞു.  
 

Content Highlights: LifeLiner: Emergency First Responder Training