അമൃതകിരണം മെഡി ക്വിസ് മത്സരം ഇരിങ്ങന്നൂര്‍ എച്ച്എസ്എസ് വിജയികളായി

കോഴിക്കോട്: കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ഐ.എം.എ ഹാളില്‍ നടത്തിയ ജില്ലാതല മെഡി ക്വിസ് മത്സരത്തില്‍ ഇരിങ്ങന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഒന്നാം സമ്മാനാര്‍ഹരായി. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും ഓരോ ടീം ആണ് മത്സരത്തില്‍ പങ്കെടുത്തത്. ഇരിങ്ങന്നൂര്‍ എച്ച്എസ്എസ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ പാര്‍വണ സജീഷ്, ശ്രേയ ദാസ് എന്നിവരാണ് ഒന്നാം സമ്മാനം കരസ്ഥമാക്കിയത്.സരസ്വതി വിദ്യാമന്ദിര്‍ വിദ്യാര്‍ഥികളായ ഗൗതം കൃഷ്ണ വി.ആര്‍, പാര്‍വണ പ്രശാന്ത് എന്നിവര്‍ രണ്ടാം സമ്മാനാര്‍ഹരായി. പൊയില്‍ക്കാവ് എച്ച്എസ്എസ് വിദ്യാര്‍ഥികളായ പുണ്യ കെ.ആര്യ, മിഥുന്‍ എന്നിവര്‍ മൂന്നാം സമ്മാനം കരസ്ഥമാക്കി.
കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ. വിപിന്‍ വര്‍ക്കി അധ്യക്ഷനായ ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. സുരേഷ് ടി.എന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി ഡോ. അഫ്‌സല്‍ സ്വാഗതവും കണ്‍വീനര്‍ മിഥുന്‍ ശശി നന്ദിയും പ്രകാശിപ്പിച്ചു. ജില്ലാ ട്രഷറര്‍ ഡോ. അശ്വതി ആശംസകള്‍ അര്‍പ്പിച്ചു. ഡോ. സിന്ധു, ഡോ. അഭിലാഷ് ആര്‍ ജെ എന്നിവര്‍ ക്വിസ്‌നു നേതൃത്വം നല്‍കി. ജില്ലയിലെ കെജിഎംഒ മെമ്പര്‍മാര്‍ പരിപാടിയില്‍ സന്നിഹിതരായി.
Content Highlights: kozhikode news