പാലക്കുറ്റി എ.എം.എൽ.പി. സ്കൂളിൽ കതിർ വിദ്യാലയത്തോട്ടത്തിന് തുടക്കമായി

പാലക്കുറ്റി എ.എം.എൽ.പി.സ്കൂളിൽ കതിർ വിദ്യാലയത്തോട്ടം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ വിദ്യാർഥികളും അധ്യാപകരും ജനപ്രതിനിധികളും
പാലക്കുറ്റി എ.എം.എൽ.പി.സ്കൂളിൽ കതിർ വിദ്യാലയത്തോട്ടം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ വിദ്യാർഥികളും അധ്യാപകരും ജനപ്രതിനിധികളും

കൊടുവള്ളി: കേരളസർക്കാരിന്റെ കാർഷികവികസന-കർഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ കൊടുവള്ളി കൃഷിഭവൻ നടപ്പാക്കുന്ന കതിർ വിദ്യാലയത്തോട്ടം പദ്ധതിക്ക് പാലക്കുറ്റി എ.എം.എൽ.പി. സ്കൂളിൽ തുടക്കമായി. നഗരസഭാ ചെയർപേഴ്സൺ സഫീന ഷമീർ വൃക്ഷത്തൈ നട്ട് പദ്ധതി ഉദ്ഘാടനംചെയ്തു.

ചടങ്ങിൽ കൗൺസിലർമാരായ സി.പി. നാസർകോയ തങ്ങൾ, സി.കെ.സി. റഫീഖ്, പ്രധാനാധ്യാപിക എം. സൈനബ, കൃഷി ഓഫീസർ മുഫീദ, അബ്ദുറഷീദ്, പി.ടി.എ. പ്രസിഡന്റ് അബ്ദുൽ ഗഫൂർ, സ്റ്റാഫ് സെക്രട്ടറി സെറീന, പൂർവ വിദ്യാർഥികളായ ഫസൽ, സി.കെ. സലിം, ആബിദ്, സൈതാലി തങ്ങൾ എന്നിവർ പങ്കെടുത്തു.

Content Highlights: The Kathir school garden project was inaugurated at Palakkutty AMLP School in Koduvally by Municipal Chairperson Safeena Shameer.