കുരുന്നുകൾക്ക് കാരശ്ശേരിയുടെ കാരുണ്യം

കാരശ്ശേരി സഹായ കൂട്ടായ്‌മ
പായസ ചലഞ്ചിലൂടെ സമാഹരിച്ച തുക ചികിത്സാ സഹായ സമിതിക്ക് കൈമാറുന്നു.
കാരശ്ശേരി സഹായ കൂട്ടായ്‌മ പായസ ചലഞ്ചിലൂടെ സമാഹരിച്ച തുക ചികിത്സാ സഹായ സമിതിക്ക് കൈമാറുന്നു.

കാരശ്ശേരി: എസ്.എം.എ. ബാധിതരായ കല്ലുരുട്ടിയിലെ മൂന്ന് കുരുന്നുകൾക്കും സാധാരണജീവിതം തിരിച്ചുപിടിക്കാൻ നടക്കുന്ന യത്നത്തിൽ കാരശ്ശേരിക്കാരും സഹായമെത്തിച്ച് കൈത്താങ്ങായി. പായസചലഞ്ച് നടത്തിയാണ് കുഞ്ഞുങ്ങൾക്ക് വേണ്ടി തുക സമാഹരിച്ചത്. നാട്ടുകാർ നൽകിയ പിന്തുണയിൽ ലഭിച്ച 2,03,550 രൂപ ചികിത്സാ കമ്മിറ്റിക്ക് കൈമാറി.

കാരശ്ശേരി സഹായ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന ചലഞ്ചിന്റെ പായസ വിതരണോദ്ഘാടനം കാരശ്ശേരിയിലെ ഇരുപള്ളികളിലെയും ഉസ്താദുമാരും തിരുവാലൂർ മധുസൂധനൻ നമ്പൂതിരിയും ചേർന്ന് നിർവഹിച്ചു. കാരശ്ശേരി സഹായ കൂട്ടായ്മക്ക് പൊയിലിൽ അഗ്രോഫാം നൽകിയ 36,000 രൂപയുടെ ചെക്കും ചടങ്ങിൽ കൈമാറി. വാർഡ് മെമ്പർ മുബഷിർ കളത്തിങ്ങൽ, കൺവീനർ മാനു എണ്ണപ്പാടം, ട്രഷറർ കെ.പി. മൻസൂർ, കമാൽ, മധു, ബിജു, നിഷാദ്. വി.പി. അനീഷ്, പി.ടി. മണികുമാർ, എൻ. ശശികുമാർ, സുജേഷ് തെക്കേടത്ത് തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് ഗാനവിരുന്നും ഉണ്ടായിരുന്നു.

Content Highlights: Karashery residents raise over two lakh rupees through a payasam challenge to support the medical treatment of three children diagnosed with spinal muscular atrophy in Kallurutti.