ജെൻസി വാർമുകിൽ ലോഞ്ച് ചെയ്തു

ടൗണ്‍ഹാളില്‍ നടന്ന ജെന്‍സി വാര്‍മുകില്‍  ഗാന സന്ധ്യയില്‍ വൈഷ്ണവി ഗണേശ്, സ്വാതി റാവു, ഏക്ത എസ്. ലാല്‍ എന്നിവര്‍ പാടുന്നു
ടൗണ്‍ഹാളില്‍ നടന്ന ജെന്‍സി വാര്‍മുകില്‍ ഗാന സന്ധ്യയില്‍ വൈഷ്ണവി ഗണേശ്, സ്വാതി റാവു, ഏക്ത എസ്. ലാല്‍ എന്നിവര്‍ പാടുന്നു

കോഴിക്കോട്: വാർമുകിൽ ഫൗണ്ടേഷന്റെ ‘ജെൻസി വാർമുകി’ലിന്റെ ലോഞ്ചിങ് ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീ നിർവഹിച്ചു. ഗായിക കൃഷ്ണശ്രീ മുഖ്യാതിഥിയായി. വാർമുകിൽ ചെയർമാൻ എ.വി. റഷീദ് അലി അധ്യക്ഷനായി. 20 വർഷമായി കലാരംഗത്തുള്ള മിർസാ മുറാദിനെ ആദരിച്ചു. ജനറൽ കൺവീനർ മോഹൻ മുല്ലമല, കൺവീനർ കെ.പി. മുഹമ്മദ് അസ്ലം, കോർഡിനേറ്റർ കെ. ശരത് കുമാർ, നഗരത്തിലെ കോളേജുകളിലെ ഫൈൻ ആർട്‌സ് സെക്രട്ടറിമാരായ സായന്ത് കൃഷ്ണ (ക്രിസ്ത്യൻ കോളേജ്), ഹിമയ ബിന്ദ് (ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജ്), അനാമിക (ഗുരുവായൂരപ്പൻ കോളേജ്), ഇ.കെ. ശ്രേയ (സെയ്ന്റ്‌ ജോസഫ്‌സ് ദേവഗിരി കോളേജ്) എന്നിവർ സംസാരിച്ചു. ‘സ്നേഹപൂർവം ജെൻസി’ എന്ന പേരിൽ സംഗീത നിശയും അരങ്ങേറി.

Content Highlights: Deputy Mayor Dr S Jayasree launched Warmukil Foundation's Jency Warmukil project during a cultural event held in Kozhikode.