ജമാഅത്തെ ഇസ്‌ലാമി ഏരിയാ സമ്മേളനം

ജമാഅത്തെ ഇസ്‌ലാമി അരീക്കാട്സൗത്ത് ഏരിയാ സമ്മേളനം ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി.മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
ജമാഅത്തെ ഇസ്‌ലാമി അരീക്കാട്സൗത്ത് ഏരിയാ സമ്മേളനം ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി.മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു

ഫറോക്ക്: മാനവരാശിയുടെ വിമോചനത്തിനും ക്ഷേമത്തിനുംവേണ്ടിയാണ് ഇസ്‌ലാം അവതരിച്ചതെന്നും അതിനായി ഇസ്‌ലാം ഏറെ ത്യാഗങ്ങൾ സഹിച്ചിട്ടുണ്ടെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ് റഹ്‌മാൻ പറഞ്ഞു. അരീക്കാട് സൗത്ത് ഏരിയാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏരിയാ പ്രസിഡന്റ് സുധീർ മാളിയേക്കൽ അധ്യക്ഷനായി. സംസ്ഥാന വനിതാവിഭാഗം ജനറൽ സെക്രട്ടറി റജീന ബീഗം, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസൽ പൈങ്ങോട്ടായി, സിറ്റി പ്രസിഡന്റ് ശിഹാബുദ്ധീൻ ഇബ്നു ഹംസ, കണവീനർ ടി.ടി. മുഹമ്മദ് ഹനീഫ, മുഹമ്മദ് സമീർ തുടങ്ങിയവർ സംസാരിച്ചു.

Content Highlights: Jamaat-e-Islami Kerala Ameer P Mujeeb Rahman stated that Islam was revealed for the liberation and welfare of humanity during a conference in Areekad.