വി.പി. സിങ്ങിനെ അനുസ്മരിച്ചു

കോഴിക്കോട്: മുൻ പ്രധാനമന്ത്രി വി.പി. സിങ് ആർദ്രരാഷ്ട്രീയത്തിന്റെ ആൾരൂപമാണെന്നും അധികാരരാഷ്ട്രീയത്തിനുപരി ആദർശ രാഷ്ട്രീയമാണ് അദ്ദേഹത്തെ നയിച്ചതെന്നും അതുകൊണ്ടാണ് അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചതെന്നും മുൻ മേയർ ഡോ. ബീനാ ഫിലിപ്പ്. വി.പി. സിങ് അനുസ്മരണത്തോടനുബന്ധിച്ച് ചേർന്ന യോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ. മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുകവഴി രാജ്യത്തെ ദളിത് പിന്നാക്ക വിഭാഗങ്ങളുടെ വളർച്ചയ്ക്കുവേണ്ടി പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. അനുസ്മരണസമിതി ചെയർമാൻ പി.ടി. ആസാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.പി. അബൂബക്കർ, എ.കെ. ജയകുമാർ, കെ.കെ. അബ്ദുല്ല, അസീസ് മണലോടി, മോഹനൻ പറയഞ്ചേരി, പി.പി. ഉമ്മർകോയ, കെ. ബീരാൻകുട്ടി, എം.പി. അബ്ദുൽ മജീദ്, അനീസ് ഉസ്മാൻ എന്നിവർ പ്രസംഗിച്ചു.
Content Highlights: Former Mayor Dr. Beena Philip praised former Prime Minister V.P. Singh during a commemoration meeting held in Kozhikode.