എസ്.എം.എ.ബാധിതരായ കുട്ടികൾക്ക് കൈത്താങ്ങായി എളേറ്റിൽ നോർത്ത് എ.എം.എൽ.പി. സ്കൂൾ വിദ്യാർഥികൾ

എസ്.എം.എ.രോഗ ബാധിതരായ കുട്ടികളുടെ ചികിത്സാ സഹായനിധിയിലേക്ക് എളേറ്റിൽ നോർത്ത് എ.എം.എൽ.പി.സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സൗദയ്ക്ക് സ്കൂൾ അധികൃതർ കൈമാറുന്നു
എസ്.എം.എ.രോഗ ബാധിതരായ കുട്ടികളുടെ ചികിത്സാ സഹായനിധിയിലേക്ക് എളേറ്റിൽ നോർത്ത് എ.എം.എൽ.പി.സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സൗദയ്ക്ക് സ്കൂൾ അധികൃതർ കൈമാറുന്നു

കിഴക്കോത്ത്: എസ്.എം.എ. രോഗബാധിതരായ കുട്ടികളുടെ ചികിത്സാ സഹായനിധിയിലേക്ക് തുക സമാഹരിച്ച് എളേറ്റിൽ നോർത്ത് എ.എം.എൽ.പി. സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും. സ്വന്തം കൈയിൽ കരുതിയിരുന്ന സമ്പാദ്യവും മറ്റു സമാഹരണങ്ങളിലൂടെ ലഭിച്ച തുകയും ചേർത്താണ് കുട്ടികൾ സഹായനിധിയിലേക്ക് സംഭാവന നൽകിയത്.

അധ്യാപകർക്കൊപ്പം നേരിട്ടെത്തിയ വിദ്യാർഥികൾ ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സൗദയ്ക്ക് തുക കൈമാറി. പി.ടി.എ. പ്രസിഡന്റ് ബഷീർ, പ്രധാനാധ്യാപിക യു.കെ. സിന്ധു, അധ്യാപകരായ കെ. ജോഷ്മിത, വി. ആബിദ, റുമൈഷ, അജിഷ, രക്ഷിതാവ് ഷബാന എന്നിവർ പങ്കെടുത്തു.

Content Highlights: Students and teachers of Elettil North AMLP School raised and donated funds for the medical treatment of children affected by Spinal Muscular Atrophy.