ഭാരവാഹികൾ

ഷിബിന ഹരീഷ് (സെക്ര)
ഷിബിന ഹരീഷ് (സെക്ര)

കോഴിക്കോട്: ഏകത അസോസിയേഷൻ ഓഫ് ​റെസി​ഡെൻസിന്റെ വാർഷികപൊതുയോഗം നടത്തി. യോഗത്തിൽ പ്രസിഡന്റ് ഒ.കെ.യു. നായർ അധ്യക്ഷനായി. കെ. ശശികുമാർ, ഷീബ, എം.കെ. സൂരജ്, വി.പി. ബാലകൃഷ്ണൻ നമ്പ്യാർ, ശശിധരൻ തേജസ് എന്നിവർ സംസാരിച്ചു. പൂനൂർപ്പുഴയുടെ പാർശ്വഭിത്തി ഉയരത്തിൽ നിർമിച്ച് പ്രദേശത്തെ വെള്ളപ്പൊക്കത്തിന് തടയിടണമെന്നും കാലങ്ങളായി തകർന്ന നിലയിലുള്ള റോഡുകൾക്ക് റീ ടാറിങ്ങും മറ്റ് അറ്റകുറ്റപ്പണികളും നടത്തണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു. തുടർന്ന്, 21 അംഗ നിർവാഹകസമിതിയെ യോഗം തിരഞ്ഞെടുത്തു. ഭാരവാഹികൾ: ഒ.കെ.യു. നായർ (പ്രസി.), ഷിബിന ഹരീഷ് (സെക്ര.), വി.പി. ബാലകൃഷ്ണൻ നമ്പ്യാർ (ട്രഷ.).

Content Highlights: Ekatha Association of Residents in Kozhikode held its annual general meeting and elected new office-bearers while demanding flood prevention measures.