പെരുമണ്ണയിൽ ഭിന്നശേഷി കലോത്സവം നടത്തി

പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ദിന്നശേഷി കലോത്സവം 'ചിറക്' ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.രാജൻ ഉദ്ഘാടനം ചെയ്യുന്നു
പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ദിന്നശേഷി കലോത്സവം 'ചിറക്' ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.രാജൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമണ്ണ: പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത് ‘ചിറക്’ ഭിന്നശേഷി കലോത്സവം നടത്തി. പുളിക്കൽതാഴം ബഡ്സ് സ്‌കൂൾ പരിസരത്തുനടന്ന പരിപാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.കെ. റുഹൈമത്ത് അധ്യക്ഷതവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുരേഷ് കുമാർ, പത്മഹരിഹരൻ, എം.പി. അബ്ദുൽ മജീദ്, ബബിതാ വിനോദ്, കെ.ഇ. മുഹമ്മദ് ഫസൽ, ടി.പി. ബിൽസി, എം. സമീറ, ആബിദ് അമ്പിലോളി, എം. നളിനി, ടി. നിസാർ തുടങ്ങിയവർ സംസാരിച്ചു.

Content Highlights: Perumanna Grama Panchayat organized the Chirak arts festival for differently-abled children at the Pulikkalthazham BUDS School.