അങ്കണവാടിക്കും ലൈബ്രറിക്കും ചുറ്റുമതിൽ നിർമിച്ചുനൽകി

ചേളന്നൂർ: കസ്തൂർബാ അങ്കണവാടിയുടെയും ഗുഡ് ലക്ക് ലൈബ്രറിയുടെയും സുരക്ഷയ്ക്കായി ചുറ്റുമതിൽ നിർമിച്ചുനൽകി. സാമൂഹിക-സാംസ്കാരിക പ്രവർത്തകനും റിട്ട. ട്രഷറി ഓഫീസറും ലൈബ്രറി രക്ഷാധികാരിയുമായ എ. വേലായുധനാണ് 1,85,300 രൂപ സ്വന്തമായി ചെലവഴിച്ച് ചുറ്റുമതിൽ നിർമിച്ചുനൽകിയത്. കസ്തൂർബാ അങ്കണവാടിക്ക് 2005-ൽ ഇതേ രീതിയിൽ അദ്ദേഹം കിണർ സ്വന്തംചെലവിൽ പണികഴിപ്പിച്ച് നൽകിയിരുന്നു. ചുറ്റുമതിലും അനുബന്ധപദ്ധതികളും വിദ്യാ ബാലകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം. സ്വപ്ന അധ്യക്ഷയായി. എ. വേലായുധൻ, വാർഡ് അംഗങ്ങളായ റീജാ രമേഷ്, സി.എം. സാമി, ഐ.സി.ഡി.എസ്. സൂപ്പർവൈസർ പി.പി. നിമിഷ, പി. കൃഷ്ണകുമാരി, വി. ജിതേന്ദ്രനാഥ്, കസ്തൂർബാ മഹിളാസമാജം പ്രസിഡന്റ് നിഷ കടവത്ത്, ലൈബ്രറി പ്രസിഡന്റ് എ. ജസീന, സെക്രട്ടറി എൻ.കെ. സോനു തുടങ്ങിയവർ സംസാരിച്ചു.
Content Highlights: Social worker A. Velayudhan funded and constructed a boundary wall for the Kasturba Anganwadi and Goodluck Library in Chelannur.