ബി.ജെ.പി. അടിവാരം ഏരിയ തെരുവ് സഭ സംഘടിപ്പിച്ചു

അടിവാരം: വെസ്റ്റ് കൈതപ്പൊയിലിൽ നടന്ന തെരുവ് സഭ ബി.ജെ.പി. കോഴിക്കോട് റൂറൽ ജില്ല ജനറൽ സെക്രട്ടറി എൻ.പി. രാമദാസ് ഉദ്ഘാടനം ചെയ്തു.
എസ്.ഐ.ആർ. തെറ്റാണെങ്കിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും യു.ഡി.എഫി-ന്റെ നേതൃത്വത്തിലുള്ള കേരളസർക്കാരും രാജിവെക്കാൻ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അടിവാരം ഏരിയാ പ്രസിഡന്റ് ടി.എ. ഷാജി അധ്യക്ഷനായി. യോഗത്തിൽ കോഴിക്കോട് ജില്ലാ ഉപാധ്യക്ഷൻ ഷാൻ കട്ടിപ്പാറ മുഖ്യപ്രഭാഷണം നടത്തി.
ബി.ജെ.പി. തിരുവമ്പാടി മണ്ഡലം പ്രഭാരിയും ജില്ല സെക്രട്ടറിയുമായ രാജേന്ദ്രൻ കുളങ്ങര, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ജോണി കുമ്പുളുങ്കൽ, മണ്ഡലം പ്രസിഡന്റ് ടി.എ. സെബാസ്റ്റ്യൻ, മണ്ഡലം ജനറൽ സെക്രട്ടറി ടി.പി. അനന്തനാരായണൻ, കെ.എം. സജീവൻ, ബിനു ശിബിരാജ്, ഏലമ്മ ജോസ്, കെ.സി. സുനിൽകുമാർ, നിരഞ്ജന എന്നിവർ സംസാരിച്ചു.
Content Highlights: BJP Adivaram area organized a street sabha at West Kaithappoyil, inaugurated by Kozhikode Rural District General Secretary N. P. Ramadas.