ബാലൻ കുന്നത്തറ സ്മൃതിയും പുരസ്കാര സമർപ്പണവും നടത്തി

അത്തോളി: എഴുത്തുകാരനും നാടകപ്രവർത്തകനും അധ്യാപകനുമായിരുന്ന ബാലൻ കുന്നത്തറയുടെ ഓർമ്മദിനത്തിൽ ഓപ്പൺ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ‘ബാലൻ കുന്നത്തറ സ്മൃതി’യും പുരസ്കാരസമർപ്പണവും നടത്തി. ‘സ്മൃതിസന്ധ്യ’യിൽ ജോബി മാത്യു അധ്യക്ഷനായി. കവിയും ഗാനരചയിതാവും ഫോക് ലോറിസ്റ്റുമായ ഗിരീഷ് ആമ്പ്ര സ്മൃതിഭാഷണം നടത്തി. പ്രഥമ ബാലൻ കുന്നത്തറ സ്മൃതിപുരസ്കാരത്തിന് തിരഞ്ഞെടുത്ത രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മാധ്യമ, ജീവകാരുണ്യ പ്രവർത്തകനായ ബഷീർ കൂനോളി അത്തോളിക്ക് സംഗീതസംവിധായകനും ഗായകനുമായ ജിതേഷ് നാരായണൻ പുരസ്കാരം സമ്മാനിച്ചു. എഴുത്തുകാരൻ സുനിൽ സിദ്ധാർഥ് ശങ്കർ പ്രശസ്തിപത്രം സമർപ്പിച്ചു. ജോബി മാത്യുവും സുരേഷ് പാറപ്രവും ചേർന്ന് പൊന്നാടയണിയിച്ചു. സുരേഷ് പാറപ്രം, അഷ്റഫ് ചീടത്തിൽ എന്നിവർ സംസാരിച്ചു. കവിയരങ്ങിൽ കവികളായ രാധാകൃഷ്ണൻ ഒള്ളൂര്, വിജു വി. രാഘവ്, ജിനേഷ് കോവിലകം, ഗിരീഷ് വർമ ബാലുശ്ശേരി, ബിനേഷ് ചേമഞ്ചേരി, രാജൻ പുത്തഞ്ചേരി, ജ്യോതി അനൂപ്, ബിന്ദു ബാബു, ശ്രീജിത്ത് ശ്രീവിഹാർ, ശ്രീകുമാർ നിയതി എന്നിവർ കവിതകൾ ആലപിച്ചു. ഫസൽ ഹഖും സംഘവും അവതരിപ്പിച്ച ഗസൽ വിരുന്നും അരങ്ങേറി.
Content Highlights: The Balan Kunnathara memorial event and award presentation were held at Atholi with various cultural programs.