കലാനിധി പുരസ്കാരം വിദ്യാ ശ്രീജിത്തിന്

പേരാമ്പ്ര (കോഴിക്കോട്): പുളീക്കണ്ടി മുത്തപ്പൻ മടപ്പുര ഏർപ്പെടുത്തിയ ഏഴാമത് കലാനിധി പുരസ്കാരത്തിന് നർത്തകി കലാമണ്ഡലം വിദ്യാ ശ്രീജിത്ത് അർഹയായി.
25 വർഷമായി നൃത്താധ്യാപനം നടത്തുന്ന വിദ്യാ ശ്രീജിത്ത് പേരാമ്പ്ര കലാദീപം ക്ലാസിക്കൽ ഡാൻസ് സ്കൂൾ ഡയറക്ടറാണ്. തിരുവപ്പന ഉത്സവത്തിന്റെ ഭാഗമായി ജനുവരി 21-ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Content Highlights: Kalamandalam Vidya Sreejith won the 7th Kalanidhi Puraskaram., The award is instituted by Pulikkandi Muthappan Madapura., She has been a dance teacher for 25 years and directs Kaladeepam Classical Dance School., The award ceremony is scheduled for January 21 during the Thiruvappana festival.