നാളികേര ദിനാചരണം ജില്ലാതല ഉദ്ഘാടനം

2sreekanth3 
ലോക നാളികേരദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പുന്നത്തുറ സെയ്ന്റ് ജോസഫ് എൽ.പി.സ്കൂളിൽ നടന്നപ്പോൾ
2sreekanth3 ലോക നാളികേരദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പുന്നത്തുറ സെയ്ന്റ് ജോസഫ് എൽ.പി.സ്കൂളിൽ നടന്നപ്പോൾ

അയർക്കുന്നം:  അയർക്കുന്നം ഗ്രാമപ്പഞ്ചായത്ത്, കൃഷിഭവൻ, പുന്നത്തുറ സെയ്ന്റ് ജോസഫ് സ്കൂൾ എന്നിവർചേർന്ന് ലോക നാളികേരദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി. പുന്നത്തുറ സെയ്ന്റ് ജോസഫ് എൽ.പി.സ്കൂളിലായിരുന്നു പരിപാടി.

ജൈവവൈവിധ്യ ഉദ്യാനത്തിൽ തെങ്ങിൻതൈ നട്ടു.  ‘വീട്ടിലൊരു തെങ്ങ്’ എന്ന സന്ദേശവുമായി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും തെങ്ങിൻതൈ വിതരണംചെയ്തു.

അയർക്കുന്നം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഗീതാ രാധാകൃഷ്ണൻ, അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ ജി.വി. റെജി, സ്കൂൾ മാനേജർ ഫാ. അനിൽ കരിപ്പിങ്ങാപ്പുറം, പ്രഥമാധ്യാപിക കുഞ്ഞുമോൾ ആന്റണി, കൃഷി ഓഫീസർ മനുകൃഷ്ണൻ, മഞ്ജു പുരുഷോത്തമൻ, ബ്ലോക്ക് അംഗം ലിസമ്മ ബേബി, അയർക്കുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയ്‌ കൊറ്റത്തിൽ, ലാൽസി പി.മാത്യു എന്നിവർ പ്രസംഗിച്ചു.