മൊഹബ്ബത്ത് ബസാർ പദ്ധതിയുമായി മുസ്ലിം ഗേൾസ് സ്കൂൾ

ഈരാറ്റുപേട്ട: മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ നിർധന കുടുംബത്തിന് സ്വയംതൊഴിൽ കണ്ടെത്താൻ അവസരമൊരുക്കുന്ന മൊഹബ്ബത്ത് ബസാർ പദ്ധതിക്ക് തുടക്കമായി.
പദ്ധതിയുടെ ഭാഗമായി സ്കൂളിലെ ഒരു രക്ഷിതാവിന് ചെറിയ കട ആരംഭിക്കുന്നതിനാവശ്യമായ സാധനസാമഗ്രികൾ എൻ.എസ്.എസ്. യൂണിറ്റ് കൈമാറി.
നിർധനരായ ആളുകൾക്ക് മാന്യമായ ഉപജീവനമാർഗം ഉറപ്പാക്കുകയും കുടുംബത്തെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
Content Highlights: The NSS unit of Muslim Girls Higher Secondary School in Erattupetta launched the Mohabbat Bazaar project to help an underprivileged family start a small business.