ശാസ്ത്രോത്സവത്തിലും കലോത്സവത്തിലും ഓവറോൾ നേടി ഗവ. എൽ.പി.ബി. സ്കൂൾ

വാകത്താനം : 2026-27 അധ്യയനവർഷത്തെ ഉപജില്ലാ ശാസ്ത്രോത്സവത്തിലും കലോത്സവത്തിലും ഗവ. സ്കൂൾ വിഭാഗത്തിൽ വാകത്താനം ഗവ. എൽ.പി.ബി. സ്കൂളിന് ഓവറോൾ കിരീടം. ഉപജില്ലയിലെ 32 ഗവ.സ്കൂളുകളുമായി മത്സരിച്ചാണ് ഈ നേട്ടം കൈവരിച്ചത്. ശാസ്ത്രമേളയിൽ ആൽബം നിർമാണം, നിരീക്ഷണം എന്നിവയിലും അധ്യാപകരുടെ പ്രോജക്ട് മത്സരത്തിലും ഒന്നാംസ്ഥാനവും എ ഗ്രേഡും നേടി. പെൻസിൽ ഡോയിങ്, കന്നഡ പ്രസംഗം എന്നിവയിൽ രണ്ട്, മൂന്ന് സ്ഥാനവും എ ഗ്രേഡും നേടി. സംഘഗാനം, സംഘനൃത്തം, നാടോടിനൃത്തം, ലളിതഗാനം തുടങ്ങിയവയിൽ എ ഗ്രേഡുകളുമായാണ് ഈ നേട്ടം കൈവരിച്ചത്. വിജയഘോഷയാത്രയിൽ വാകത്താനം ഗ്രാമപ്പഞ്ചായത്തും ഗ്രാമവാസികളും അഭിനന്ദനങ്ങളും സ്വീകരണവും നൽകി.