എം.എം. മാത്യുവിന് ഗാന്ധിയൻ പുരസ്‌കാരം സമ്മാനിച്ചു

കൂരോപ്പട : കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള കൂരോപ്പട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷവും ഗാന്ധിയൻ പുരസ്‌കാര വിതരണവും സംഘടിപ്പിച്ചു. ലാൻഡ് ഡിവലപ്മെന്റ് ബോർഡ് മുൻ അംഗം ജോസഫ് ചാമക്കാലാ ഉദ്ഘാടനം ചെയ്തു. അനിൽ കൂരോപ്പട അധ്യക്ഷത വഹിച്ചു.
ളാക്കാട്ടൂർ മഠത്തിൽ എം.എം. മാത്യുവിനെ (അപ്പാപ്പി) ഗാന്ധിയൻ പുരസ്കാരം നൽകി ആദരിച്ചു. പഞ്ചായത്ത് അംഗങ്ങളായ സണ്ണി വയലുങ്കൽ, നിതീഷ് മോൻ, എസ്. അനൂജ, മഞ്ജു കൃഷ്ണകുമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ജെ. ലേഖ, ടി.എം. ജോർജ്, ബിനോയി കാരിമല, നിതിൻ ബാൽ, ഫിലിപ്പ് തകിടിയേൽ, ഫെഡറേഷൻ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.