പരുത്തുംപാറയിൽ പോയാൽ കുരുങ്ങും

മണിക്കൂറുകളോളം കവലയിൽ ഗതാഗതതടസ്സം

​ചിങ്ങവനം : പരുത്തുംപാറ കവലയിലും സമീപപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷം. പനച്ചിക്കാട് ദേവീക്ഷേത്രത്തിലേക്ക് അടക്കം പ്രവേശിക്കുന്ന പ്രധാനപാതയിൽ വീതി തീരെകുറവായതാണ് യാത്രക്കാരെയും പ്രദേശവാസികളെയും ദുരിതത്തിലാക്കുന്നത്. മണിക്കൂറുകളോളം ഗതാഗത തടസ്സം നീളും.

കവലയിൽ അനുയോജ്യമായ രീതിയിൽ വ്യാപാരകേന്ദ്രങ്ങൾ ക്രമീകരിക്കാനും അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കാനും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ​റോഡ് വീതികൂട്ടൽ, കവല നവീകരണം, വ്യാപാരസ്ഥാപനങ്ങൾക്കുള്ള ശാസ്ത്രീയമായ ക്രമീകരണങ്ങൾ എന്നിവ ഉൾപ്പെടുത്തി സമഗ്ര പദ്ധതികൾ പഞ്ചായത്ത് നടപ്പാക്കണമെന്ന് ഡ്രൈവർമാരും യാത്രക്കാരും ആവശ്യപ്പെട്ടു.