വഴിയോരക്കച്ചവടക്കാര്‍ക്ക് ബിസിനസ് കുടകള്‍ നല്‍കി സന്നദ്ധ പ്രവര്‍ത്തകര്‍

വഴിയോരക്കച്ചവടക്കാര്‍ക്ക് ബിസിനസ് കുട വിതരണംചെയ്യുന്ന സന്നദ്ധപ്രവര്‍ത്തകര്‍
വഴിയോരക്കച്ചവടക്കാര്‍ക്ക് ബിസിനസ് കുട വിതരണംചെയ്യുന്ന സന്നദ്ധപ്രവര്‍ത്തകര്‍

കോട്ടയം: കാലവര്‍ഷത്തിലും വേനല്‍ച്ചൂടിലും ആശ്വാസമായി വഴിയോരക്കച്ചവടക്കാര്‍ക്ക് ബിസിനസ്സ് കുടകള്‍ സംഭാവനചെയ്ത് സന്നദ്ധ പ്രവര്‍ത്തകര്‍. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടര്‍ ആക്ഷന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കോട്ടയം സി.എം.എസ് കോളജിന്റെ സഹകരണത്തോടെ  ജില്ലയിലെ വിവിധയിടങ്ങളിലെ വഴിയോരക്കച്ചവടക്കാര്‍ക്കാണ് താപ-ജല പ്രതിരോധ ശേഷിയുള്ള ബിസിനസ് കുടകള്‍ വിതരണം ചെയ്തത്.

സി.എം എസ് കോളജ് ക്യാമ്പസില്‍ നടന്ന ചടങ്ങിൽ കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ഡോ.അഞ്ജു ശോശന്‍ ജോര്‍ജ് ഉത്ഘാടനം ചെയ്തു. റവ.ഡോ.ഷിജു സാമുവല്‍
ഡോ. ജന്റ്റില്‍ വര്‍ഗീസ്, ജോസ് പീറ്റര്‍, അഷി സാറാ ഉമ്മന്‍, ടോമി മാത്യു, സുഹൈബ സി.കെ, ജീവന്‍ കെ.ബാബു, ബാബു കോടംവേലില്‍ എന്നിവരോടൊപ്പം കോളജ് വിദ്യാര്‍ഥികളും, എന്‍. എസ്.എസ്. വോളണ്ടിയേഴ്‌സും പരിപാടിക്ക് നേതൃത്വം നല്‍കി. 

ആദ്യഘട്ടത്തില്‍ പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ കുടവിതരണം ചെയ്തിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ വിതരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

Content Highlights: Shelter Action Foundation & CMS College, Kottayam, distribute weatherproof business umbrellas