വൃത്തിഹീനം, ആശുപത്രി പരിസരം

എരുമേലി ദേവസ്വം പാര്‍ക്കിങ്ങ് മൈതാനത്ത് അലോപ്പതി, ആയ്യൂര്‍വേദ ഡിസപെന്‍സറിയുടെ പിന്‍വശത്ത് മലിനജലം കെട്ടിക്കിടന്ന് വൃത്തിഹീനമായ നിലയില്‍
എരുമേലി ദേവസ്വം പാര്‍ക്കിങ്ങ് മൈതാനത്ത് അലോപ്പതി, ആയ്യൂര്‍വേദ ഡിസപെന്‍സറിയുടെ പിന്‍വശത്ത് മലിനജലം കെട്ടിക്കിടന്ന് വൃത്തിഹീനമായ നിലയില്‍

എരുമേലി: എരുമേലി ദേവസ്വം പാർക്കിങ് മൈതാനിയിൽ അലോപ്പതി, ആയുർവേദ ഡിസ്‌പെൻസറി പ്രവർത്തിക്കുന്ന ഭാഗം വൃത്തിഹീനം. രണ്ട് ആശുപത്രിയുടെയും ഇടയിലാണ് ഭക്തർക്കുള്ള കുടിവെള്ള പൈപ്പുകളും വാഷ്‌ബേസിനുകളും സ്ഥാപിച്ചിട്ടുള്ളത്.

ആശുപത്രിയുടെ പിൻവശത്ത് മലിനജലം കെട്ടിക്കിടന്ന ചെളികുഴഞ്ഞ നിലയിൽ. കൊതുകുശല്യവും രൂക്ഷം. പാർക്കിങ് മൈതാനത്തിന്റെ ഏറ്റവും പിൻഭാഗത്താണ് ആശുപത്രികളും കുടിവെള്ള സൗകര്യങ്ങളും. മുൻഭാഗത്ത് തീർഥാടക വാഹനങ്ങൾ പാർക്കുചെയ്യാനുള്ള ഇടവും വശങ്ങളിൽ താത്കാലിക കടകളും സ്പോട്ട് ബുക്കിങ് കേന്ദ്രവുമുണ്ട്. നിരവധി ഭക്തർ നിത്യേന ആശുപത്രിയിലുമെത്തുന്നു. ഭക്തരുടെ തിരക്കനുഭവപ്പെടുന്ന പ്രദേശമാണ് മലിനമായ നിലയിലെന്നത് ആശങ്കയുണ്ടാക്കുന്നു.

Content Highlights: The surroundings of dispensaries at the Erumeli Devaswom parking ground remain unhygienic and waterlogged, posing health risks to Sabarimala pilgrims.