ചിറക്കടവ് അഷ്ടമി ചെറുവള്ളി താന്നുവേലി ക്ഷേത്രങ്ങളിലേക്ക് ഘോഷയാത്ര നടത്തി

ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ അഷ്ടമി ഉത്സവഭാഗമായി നടത്തിയ കാവടി ദർശനഘോഷയാത്ര തെക്കേത്തുകവല താന്നുവേലിൽ ധർമശാസ്താക്ഷേത്രത്തിലെത്തിയപ്പോൾ
ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ അഷ്ടമി ഉത്സവഭാഗമായി നടത്തിയ കാവടി ദർശനഘോഷയാത്ര തെക്കേത്തുകവല താന്നുവേലിൽ ധർമശാസ്താക്ഷേത്രത്തിലെത്തിയപ്പോൾ

ചിറക്കടവ്: മഹാദേവക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് കാവടിയെടുക്കുന്നവർ ചെറുവള്ളി ദേവീക്ഷേത്രം, തെക്കേത്തുകവല താന്നുവേലിൽ ധർമശാസ്താക്ഷേത്രം എന്നിവിടങ്ങളിലേക്ക് ദർശനഘോഷയാത്ര നടത്തി. ഞായറാഴ്ച രാവിലെ ഹിഡുംബൻപൂജയ്ക്കു ശേഷമായിരുന്നു ഘോഷയാത്ര. ചെറുവള്ളി ചിത്സ്വരൂപ തീർഥപാദാശ്രമത്തിൽ ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി. അന്നപ്രസാദമുണ്ടായിരുന്നു.

തിങ്കളാഴ്ച രാവിലെ ഏഴിന് ഹിഡുംബൻപൂജ, എട്ടിന് പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രം, ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രം എന്നിവിടങ്ങളിലേക്ക് കാവടിക്കാരുടെ ദർശനഘോഷയാത്രയും ഭിക്ഷയും. വൈകീട്ട് അഞ്ചിന് കാഴ്ചശ്രീബലി പഞ്ചാരിമേളം, ഏഴിന് സന്ധ്യാമേളം, ഒൻപതിന് കാവടിവിളക്ക്, നാദസ്വരക്കച്ചേരി, മയിലാട്ടം.

ഡിസംബർ ഒന്നിന് പുലർച്ചെ 3.30-ന് അഷ്ടമിദർശനം, 5.30-ന് ഉഷക്കാവടി, രാവിലെ എട്ടിന് കാവടി നിറയ്ക്കാൻ പുറപ്പാട്. ചിറക്കടവ് വടക്കുംഭാഗം, പടിഞ്ഞാറ്റുംഭാഗം, ഇടഭാഗം, കിഴക്കുംഭാഗം എന്നീ കാവടിസംഘങ്ങളുടെ നേതൃത്വത്തിലാണ് കാവടി ഘോഷയാത്രകൾ. 12-ന് ക്ഷേത്രത്തിന് കിഴക്കേനടയിൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കാവടിഘോഷയാത്രകൾ സംഗമിക്കും. 12.30-ന് കാവടി അഭിഷേകം, പ്രസാദമൂട്ട്.

Content Highlights: Devotees taking kavadi for the Ashtami festival at Chirakkadavu Mahadeva temple took out a ceremonial procession to nearby shrines.