കാർ വാഹനങ്ങളിൽ ഇടിച്ച് അപകടം; രണ്ട്‌ പേർക്ക് പരിക്ക്

അപകടത്തിന് ഇടയാക്കിയ കാര്‍ വൈദ്യുതി തൂണിലിടിച്ച നിലയില്‍
അപകടത്തിന് ഇടയാക്കിയ കാര്‍ വൈദ്യുതി തൂണിലിടിച്ച നിലയില്‍

പാലാ: കാർ രണ്ട്‌ വാഹനങ്ങളിൽ ഇടിച്ചശേഷം വൈദ്യുതിത്തൂണിലിടിച്ചുനിന്നു. അപകടത്തിൽ രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു. പാലാ-രാമപുരം റോഡിൽ മാർക്കറ്റ് ജങ്ഷന് സമീപം കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു അപകടം. പാലാ ഭാഗത്തുനിന്ന് രാമപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിർത്തിയിട്ടിരുന്ന കാറിൽ ആദ്യം ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണംവിട്ട കാർ സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയിലും ഇടിച്ചശേഷമാണ് റോഡരികിലെ വൈദ്യുതിത്തൂണിൽ ഇടിച്ചുനിന്നത്. മുണ്ടക്കയം സ്വദേശി സാബു ഗീവർഗീസാണ് കാർ ഓടിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.

Content Highlights: Two people sustained minor injuries after an out-of-control car driven by an intoxicated man hit two vehicles and an electric post near Pala.