പയ്യലക്കാവിൽ ഗ്രാമീണ വായനശാല പ്രവർത്തനം തുടങ്ങി

29cvr3ചവറ പയ്യലക്കാവ് ഗ്രാമീണ വായനശാലയുടെ ഉദ്ഘാടനം എഴുത്തുകാരി ശാന്താദേവി ഇളമ്പേഴ്‌ത്ത് നിർവഹിക്കുന്നു
29cvr3ചവറ പയ്യലക്കാവ് ഗ്രാമീണ വായനശാലയുടെ ഉദ്ഘാടനം എഴുത്തുകാരി ശാന്താദേവി ഇളമ്പേഴ്‌ത്ത് നിർവഹിക്കുന്നു

ചവറ: പയ്യലക്കാവ് പടിഞ്ഞാറ് കേന്ദ്രമാക്കി ഗ്രാമീണ വായനശാല പ്രവർത്തനം തുടങ്ങി. വായനശാലയുടെ ഉദ്ഘാടനം എഴുത്തുകാരി ശാന്താദേവി ഇളമ്പേഴ്‌ത്തും പൊതുസമ്മേളനം ചവറ പഞ്ചായത്ത് പ്രസിഡന്റ് അംബികാദേവിയും നിർവഹിച്ചു. സതീശൻപിള്ള അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് അംഗം കിഷോർ, കാഥികൻ ചവറ തുളസി, റിട്ടയേഡ് ജഡ്ജി എൻ. രവി, രാജേന്ദ്രൻപിള്ള, രാജേന്ദ്രകുമാർ, മുരളീധരൻ, നിരഞ്ജന തുടങ്ങിയവർ പ്രസംഗിച്ചു.

Content Highlights: A new rural library has commenced operations at Payyalakkavu West in Chavara, marked by an inauguration and a human chain.