‘പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണ നീക്കം ചെറുക്കണം’

സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ  കൊല്ലം മേഖലാ സമ്മേളനംസി.പി.ഐ. സംസ്ഥാന കമ്മിറ്റി അംഗം ആർ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ കൊല്ലം മേഖലാ സമ്മേളനംസി.പി.ഐ. സംസ്ഥാന കമ്മിറ്റി അംഗം ആർ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ കൊല്ലം മേഖലാ സമ്മേളനം കൊട്ടാരക്കരയിൽ സി.പി.ഐ. സംസ്ഥാന കമ്മിറ്റി അംഗം ആർ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണ നീക്കം രാജ്യത്തിന്റെ സാമ്പത്തിക താത്പര്യങ്ങൾക്കും സാധാരണക്കാരുടെ ബാങ്കിങ്‌ അവകാശങ്ങൾക്കും വെല്ലുവിളിയാണെന്നും ഇത്തരം നീക്കങ്ങളെ ബഹുജന പ്രക്ഷോഭങ്ങളിലൂടെ ചെറുത്തുതോൽപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സന്തോഷ് സെബാസ്റ്റ്യൻ പ്രഭാഷണം നടത്തി. നേതാക്കളായ എസ്. പിങ്കി, ഡി.ബി. ശ്രീകുമാർ, വി. അനിൽകുമാർ, എം.എ. നവീൻ, ഫ്രാൻസിസ് ജോസഫ്, ബിന്ദു സാമി എന്നിവർ സംസാരിച്ചു.

Content Highlights: CPI leader R. Rajendran called to resist the privatisation of public sector banks at the State Bank Employees Association regional conference in Kottarakkara.