ആന്ധ്രാപ്രദേശ് ഐടി മന്ത്രി നര ലോകേഷ് അമൃതപുരി സന്ദർശിച്ചു

അമൃതപുരി (കൊല്ലം): ആന്ധ്രാപ്രദേശ് ഐ.ടി, ഐടിഇഎസ്, ഗ്രാമവികസന വകുപ്പ് മന്ത്രി നര ലോകേഷ് അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിച്ചു. ആശ്രമത്തിലെ കാളിക്ഷേത്രവും കളരിയും സന്ദർശിച്ച നര ലോകേഷ് അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാമ്പസും അമൃത ആയുർവേദ കോളജും സന്ദർശിച്ചു.

മാതാ അമൃതാനന്ദമയി മഠവും അമൃത സർവകലാശാലയും നടപ്പിലാക്കുന്ന സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങളും സാങ്കേതികവിദ്യാധിഷ്ഠിത സേവന പദ്ധതികളും മാതൃകാപരമെന്ന് നര ലോകേഷ് അഭിപ്രായപ്പെട്ടു. മൂന്ന് മണിക്കൂറോളം ആശ്രമത്തിൽ ചെലവഴിച്ചശേഷമാണ് മന്ത്രി മടങ്ങിയത്.