അഞ്ചൽ വ്യാപാരസമുച്ചയം: സാങ്കേതികാനുമതി നീളുന്നു

അഞ്ചൽ : അഞ്ചൽ ആർ.ഒ. ജങ്ഷനിലെ പുതിയ പഞ്ചായത്ത് വ്യാപാരസമുച്ചയത്തിന് സാങ്കേതികാനുമതി ലഭിക്കാത്തതിനാൽ നിർമാണം നീളുന്നു.
അഞ്ചൽ പഞ്ചായത്തിൽ വ്യാപാരസമുച്ചയം നിർമിക്കുന്നതിനായി തയ്യാറാക്കിയ ഡി.പി.ആർ.(വിശദപദ്ധതി രേഖ) പഞ്ചായത്തുസമിതി അംഗീകരിച്ചിരുന്നു. 18 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സാങ്കേതികാനുമതി ലഭിച്ചതിനുശേഷം കെ.യു.ആർ.ഡി.എഫ്.സി.യിൽനിന്ന് വായ്പ ലഭിക്കുന്നതിനനുസരിച്ച് നിർമാണം ആരംഭിക്കും. പദ്ധതിത്തുകയുടെ 90 ശതമാനം കെ.യു.ആർ.ഡി.എഫ്.സി. നൽകും. 10 ശതമാനം പഞ്ചായത്ത് നൽകണം.
ഒരുവർഷംമുൻപാണ് ആർ.ഒ. ജങ്ഷനിലെ വ്യാപാരസമുച്ചയം പൊളിച്ചത്. 50 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചതോടെയാണ് പൊളിച്ചത്. കെട്ടിടം പൊളിച്ചുമാറ്റാൻ പഞ്ചായത്ത് പ്രമേയം പാസാക്കിയിരുന്നു. ടൗണിന്റെ വികസനത്തിന് തടസ്സമായി നിന്ന കെട്ടിടം പൊളിച്ചുമാറ്റി ആധുനിക കെട്ടിടം നിർമിക്കുകയായിരുന്നു ലക്ഷ്യം. വ്യാപാരസമുച്ചയം നിന്നിരുന്ന സ്ഥലം ഇപ്പോൾ വാഹന പാർക്കിങ്ങിന് ഉപയോഗിക്കുകയാണ്. സമുച്ചയത്തിൽ കച്ചവടം ചെയ്തിരുന്നുവർ നിലവിൽ കടകളില്ലാതെ ബുദ്ധിമുട്ടുകയാണ്. പുതിയ സമുച്ചയം പണിയുന്നതോടെ തങ്ങൾക്ക് വീണ്ടും കടമുറികൾ നൽകാൻ നടപടി ഉണ്ടാകണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം. വ്യാപാരസമുച്ചയത്തിന്റെ രൂപരേഖ