മൊട്ടയ്ക്കൽ ഭരണിക്കാവ് ക്ഷേത്രത്തിൽ സപ്താഹയജ്ഞം

ശാസ്താംകോട്ട : കോവൂർ മൊട്ടയ്ക്കൽ ഭരണിക്കാവ് ദേവീക്ഷേത്രത്തിൽ സപ്താഹയജ്ഞം തുടങ്ങി. യജ്ഞശാലയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ബി. ബാബുക്കുട്ടൻപിള്ള, സെക്രട്ടറി ടി.വി. സന്തോഷ്‌കുമാർ, വൈസ് പ്രസിഡന്റ് ബി. അജയകുമാർ എന്നിവർ ചേർന്ന് ഭദ്രദീപപ്രകാശനം നിർവഹിച്ചു. മേൽശാന്തി സുരേഷ്‌ മാധവൻ കാർമികത്വം വഹിച്ചു.

ജയചന്ദ്രൻനായർ, എൻ. ശശിധരൻ, പി. ജയകുമാർ, ആർ. ജയചന്ദ്രൻ, ആർ. സുജിത്ത് തുടങ്ങിയവർ പങ്കെടുത്തു. ഗണപതിഹോമം, വിശേഷാൽ പൂജകൾ, വരാഹാവതാരപൂജ, ഉച്ചയ്ക്ക് പ്രഭാഷണം, വൈകീട്ട് ഭജന തുടങ്ങിയവ നടക്കും.