ഓണാട്ടുകരയിൽ ഉത്സവമേളം

ഓച്ചിറ : ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ കെട്ടുത്സവം സമാഗതമായതോടെ ഓണാട്ടുകരയിലാകെ ഉത്സവമേളം. കാളമൂടുകൾ പരബ്രഹ്മസ്തുതികളാൽ മുഖരിതം. അന്നദാനം, ഭജന, വിവിധ കലാപരിപാടികൾ തുടങ്ങിയവയാൽ ഓണാട്ടുകര ഭക്തിയുടെ നിറവിലായി.
വവ്വാക്കാവ് കുറുങ്ങപ്പള്ളി ശ്രീമഹാദേവ കാളകെട്ടുസമിതിയുടെ കെട്ടുത്സവത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ 11-ന് കെട്ടുകാളയുടെ ശിരസ്സുറപ്പിക്കൽ, വൈകീട്ട് ഏഴിന് കൈകൊട്ടിക്കളി, 22-ന് വൈകീട്ട് ഏഴിന് ഗാനമേള, 23-ന് രാവിലെ 10-ന് പായസസദ്യ, തുടർന്ന് കെട്ടുകാളയുടെ എഴുന്നള്ളത്ത്.
മേമനക്കര പൗരസമിതിയുടെ കെട്ടുത്സവത്തിന്റെ ഭാഗമായി തിങ്കളാഴ്ച വൈകീട്ട് ഏഴിന് മെഗാഷോ, 22-ന് വൈകീട്ട് ഏഴിന് മ്യൂസിക് നൈറ്റ്, 23-ന് രാവിലെ ഒൻപതിന് ബ്രഹ്മാദിത്യതേജോമുഖൻ കെട്ടുകാളയുടെ എഴുന്നള്ളത്ത്.
പ്രയാർ ശക്തികുളങ്ങര പൗരസമിതിയുടെ കെട്ടുത്സവത്തിന്റെ ഭാഗമായി തിങ്കളാഴ്ച വൈകീട്ട് ഏഴിനും 21-ന് വൈകീട്ട് ഏഴിനും തിരുവാതിര, 22-ന് വൈകീട്ട് ഏഴിന് മേളം, 23-ന് അഘോര രുദ്രനേത്രൻ കെട്ടുകാളയുടെ എഴുന്നള്ളത്ത്.
ചങ്ങൻകുളങ്ങര ഓം നമശിവായ വനിതാ കാളകെട്ടുസമിതിയുടെ കെട്ടുത്സവത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ ഒൻപതിന് ശിരസ്സ് ഉറപ്പിക്കൽ, 22-ന് ഉച്ചയ്ക്ക് 12.30-ന് ഉത്രാടസദ്യ, രാത്രി 7.30-ന് ഗാനമേള, 23-ന് രാവിലെ ആറിന് പൊങ്കാല, 9.20-ന് നന്ദികേശ സമർപ്പണം.
ക്ലാപ്പന കല്ലശ്ശേരി ജങ്ഷൻ കതിരോൻ യുവജനസമിതിയുടെ കെട്ടുത്സവത്തിന്റെ ഭാഗമായി തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് പുഴുക്ക് പൊങ്കൽ, 22-ന് ഉച്ചയ്ക്ക് ഒന്നിന് ഉത്രാടസദ്യ, 23-ന് രാവിലെ ഏഴിന് നന്ദികേശ സമർപ്പണം.