മണപ്പള്ളിയിൽ കാട്ടുപന്നിശല്യം രൂക്ഷം

ഓച്ചിറ : തഴവ പഞ്ചായത്തിലെ മണപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും കാട്ടുപന്നിയുടെ ശല്യം രൂക്ഷമായി. മരച്ചീനി, ചേമ്പ്, കാച്ചിൽ തുടങ്ങിയവ വ്യാപകമായി നശിപ്പിക്കുകയാണ്.
കഴിഞ്ഞദിവസം മണപ്പള്ളി അവലുമുക്കിനു സമീപം കൂട്ടമായെത്തിയ കാട്ടുപന്നികൾ കൃഷിയിടങ്ങളിൽ വ്യാപക നാശമുണ്ടാക്കി.
തഴവ പഞ്ചായത്തിലെതന്നെ കടത്തൂർ, കുതിരപ്പന്തി, മുല്ലശ്ശേരിമുക്ക് തുടങ്ങിയ സ്ഥലങ്ങളിലും ശല്യം രൂക്ഷമാണ്. ഉപയോഗശൂന്യമായതും വൃത്തിഹീനവുമായി കിടക്കുന്ന കെ.ഐ.പി. കനാലിനുള്ളിലും മറ്റുമാണ് ഇവ തമ്പടിക്കുന്നത്.