പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം

കൊട്ടിയം : കൊല്ലം ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം കൊട്ടിയം എൻ.എസ്. സ്മാരക ഹാളിൽ നടന്നു. സംസ്ഥാന സെക്രട്ടറി കെ.പി. പ്രതാപൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കമ്മിറ്റിയംഗം വിജിൽ അധ്യക്ഷനായി. യൂണിയൻ ജില്ലാ സെകട്ടറി എൻ. സന്തോഷ്, ലിബിൻ, എസ്. ഷെമീർ, ഫാസില, ശരണ്യ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: എസ്. രാജ്മോഹൻ (പ്രസി.), എൻ. സന്തോഷ് (സെക്ര), ശരണ്യ (ട്രഷ.), ഫാസില, ലിബിൻ (വൈ. പ്രസി.), വിജിൽ, ഷെമീർ (ജോ. സെക്ര.).