ബാലോത്സവം നടത്തി

ലാലാജി ഗ്രന്ഥശാല ബാലവേദിയുടെ ബാലോത്സവം പരിപാടികൾ സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ.വള്ളിക്കാവ് മോഹൻദാസ് ഉദ്ഘാടനം ചെയ്തപ്പോൾ
ലാലാജി ഗ്രന്ഥശാല ബാലവേദിയുടെ ബാലോത്സവം പരിപാടികൾ സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ.വള്ളിക്കാവ് മോഹൻദാസ് ഉദ്ഘാടനം ചെയ്തപ്പോൾ

കരുനാഗപ്പള്ളി: ലാലാജി സ്മാരക ഗ്രന്ഥശാലയും ബാലവേദിയും ചേർന്ന് ബാലോത്സവം നടത്തി. സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. വള്ളിക്കാവ് മോഹൻദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. പാട്ടുകാരൻ ആദിത്യൻ പ്രദീപ് മുഖ്യാതിഥിയായി. ഗ്രന്ഥശാല പ്രസിഡന്റ് പ്രൊഫ. കെ.ആർ. നീലകണ്ഠപിള്ള, സെക്രട്ടറി ഡോ. കെ. കൃഷ്ണകുമാർ, തൊടിയൂർ വസന്തകുമാരി, കോടിയാട്ട് രാമചന്ദ്രൻപിള്ള, ലൈബ്രേറിയൻ ബി. സജീവ്കുമാർ, വനിതാവേദി പ്രസിഡന്റ് ഡി. ബിന്ദു, സെക്രട്ടറി അമ്പിളി, ബാലവേദി സെക്രട്ടറി അഫ്രമർസിൻ എന്നിവർ പ്രസംഗിച്ചു. 10 ഇനങ്ങളിലായി 60 കുട്ടികൾ ബാലോത്സവത്തിൽ പങ്കെടുത്തു.

Content Highlights: Lalaji Memorial Library and Balavedi organized Balolsavam in Karunagappally, inaugurated by State Library Council Vice President Dr. Vallikkavu Mohandas.