കർഷകർ കടുത്ത പ്രതിസന്ധിയിൽ-എൻ.കെ.പ്രേമചന്ദ്രൻ

കർഷക സംഘം ജില്ലാ കൺവെൻഷനോടനുബന്ധിച്ച് നടത്തിയ സെമിനാർ എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു
കർഷക സംഘം ജില്ലാ കൺവെൻഷനോടനുബന്ധിച്ച് നടത്തിയ സെമിനാർ എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കഴിഞ്ഞകാലത്തെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കാർഷികവിരുദ്ധ സമീപനങ്ങൾമൂലം കർഷകർ കടുത്ത പ്രതിസന്ധിയിലാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. പറഞ്ഞു. സ്വതന്ത്ര കർഷകസംഘം ജില്ലാ കൺവെൻഷനോടനുബന്ധിച്ച് നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി.

ജില്ലാ കൺവെൻഷൻ ദേശീയ പ്രസിഡന്റ് കുറുക്കോളി മൊയ്തീൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. ഹബീബ് മുഹമ്മദ് അധ്യക്ഷനായി.

ജനറൽ സെക്രട്ടറി ഇ. അസിംകുഞ്ഞ്, സംസ്ഥാന ജനറൽ സെക്രട്ടറി സി. മുഹമ്മദ്കുഞ്ഞി, ലീഗ് ജില്ലാ പ്രസിഡൻറ് നൗഷാദ് യൂനുസ്, ജനറൽ സെക്രട്ടറി പോരേടം ബദർ, മൺവിള സൈനുദീൻ, ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം.എ.കബീർ, സെക്രട്ടറി പി. അബ്ദുൽ ഗഫൂർ ലബ്ബ, എ. അബ്ദുൽ റഹ്‌മാൻ, എസ്.കെ.എസ്. ജില്ലാ ട്രഷറർ ഒ.അൻസർ തുടങ്ങിയവർ സംസാരിച്ചു.

Content Highlights: MP N. K. Premachandran criticises central and state policies, stating farmers are in deep crisis, during the Swathanthra Karshaka Sangham convention in Kollam.