പ്രമേഹ സ്ക്രീനിങ് ക്യാമ്പ്

കൊല്ലം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പ്രമേഹ അവബോധ മാസാചരണത്തിന്റെ ഭാഗമായി മുണ്ടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കുമായി ചേർന്ന് പ്രമേഹ സ്ക്രീനിങ് ക്യാമ്പ് സംഘടിപ്പിച്ചു. ഐം.എം.എ. കൊല്ലം പ്രസിഡന്റ് ഡോ. ആദർശ് ആനന്ദൻ ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് ജ്യോതി കെ. എസ്. അധ്യക്ഷനായി. ഫിസിഷ്യന്മാരായ ഡോ. ജിനരാജ് സാംബശിവൻ, ഡോ. രാഹുൽ രതീഷ്, നെഫ്രോളജിസ്റ്റ് ഡോ. അഡെലീൻ ടീന മാനുവൽ എന്നിവർ വിവിധ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസുകൾ നയിച്ചു.
ഡോ. ആർ. മണിയപ്പൻ, പി. സോമനാഥൻ, ജി. ആർ. കൃഷ്ണകുമാർ, ബാങ്ക് സെക്രട്ടറി സുഗതകുമാരി എ. എസ്., ഹരികൃഷ്ണ എ. എസ്. തുടങ്ങിയവർ സംസാരിച്ചു.
Content Highlights: The Indian Medical Association and Mundakkal Service Co-operative Bank organized a diabetes screening camp in Kollam.