എ.ഐ.എസ്.എഫ്. കൊല്ലം ഈസ്റ്റ് മണ്ഡലം സമ്മേളനം

കൊല്ലം: എ.ഐ.എസ്.എഫ്. കൊല്ലം ഈസ്റ്റ് മണ്ഡലം സമ്മേളനം ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് സുദർശൻ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ്. കൊല്ലം ഈസ്റ്റ് മണ്ഡലം സെക്രട്ടറി എസ്. സൂരജ്, സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം ജി. ലാലു, ജില്ലാ കൗൺസിൽ അംഗം പി. ഉണ്ണികൃഷ്ണപിള്ള, കൊല്ലം ഈസ്റ്റ് മണ്ഡലം സെക്രട്ടറി എ. ബിജു, അസി. സെക്രട്ടറി എ. നൗഷാദ്, സെക്രട്ടേറിയറ്റ് അംഗം ആർ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സെയ്ദലി(പ്രസി.), അസ്ലഹ്,സ്വീറ്റി(വൈസ് പ്രസി.), ജെസ്ന(സെക്ര.), അൽ സാബിത്,മഹി(ജോ.സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.
Content Highlights: AISF Kollam East constituency conference was inaugurated by district president Sreejith Sudarshan and new office bearers were elected.