പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പുളിക്കൽ എഎംഎംഎച്ച്എസ് നടത്തിയ പരിപാടികൾക്ക് സമാപനമായി

പുളിക്കൽ എ എം എം എച്ച് എസിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സീഡ്ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ ജൂൺ 5 ന് ആരംഭിച്ച ഒരുമാസം നീണ്ടുനിന്ന വിവിധ പരിപാടികളുടെ സമാപനം പിടിഎ പ്രസിഡന്റ് യസീദ് കോയ തങ്ങൾ നിർവഹിച്ചു. പ്രകൃതി സംരക്ഷണം, ഒരു ടീച്ചർ ഒരു മരം പദ്ധതി, ഔഷധത്തോട്ട നവീകരണം, ഫലവൃക്ഷ വിളവെടുപ്പ്, പ്രകൃതി പഠന ശില്പശാല തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രകൃതിയെ അടുത്തറിയാനുള്ള അവസരം ഒരുക്കി. വൃക്ഷത്തൈ നട്ടു കൊണ്ട് സമാപനം കുറിച്ച ചടങ്ങിൽ എച്ച്എം ഷീജ ടീച്ചർ എക്കോ ക്ലബ് കൺവീനർ കെ.ടി അലവിക്കുട്ടി മാസ്റ്റർ, നൗഷാദ് മാസ്റ്റർ, മുസ്താഖ് മാസ്റ്റർ, നൗഫൽ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

Content Highlights: Month-long environmental awareness programs concluded on June 5, 2026