പാവകൾക്ക് ഒരു ഹോസ്പിറ്റലുള്ള കാര്യം കൂട്ടുകാർക്കറിയാമോ?

നിറം മങ്ങിയും കീറിപ്പറിഞ്ഞുമൊക്കെ നാശമായ ഒത്തിരി പാവകളെ നമ്മൾ ഉപേക്ഷിച്ചിട്ടുണ്ട്. പക്ഷെ, എത്ര നാശമായാലും കളയാൻ തോന്നാത്ത പ്രിയപ്പെട്ട പാവകളെ വർഷങ്ങളോളം കൂടെ കൊണ്ട് നടന്നവരും ഉണ്ട്. ഈ പാവകളെയെല്ലാം ചികിത്സിച്ച് കേടുപാടുകൾ തീർത്ത് പുത്തൻ ലുക്കിൽ തിരികെ തരുന്ന ഒരു ആശുപത്രി ഉള്ളതായി അറിയാമോ? ഇവിടെ ഒന്നുമല്ല. അങ്ങ് ദൂരെ ഓസ്ട്രേലിയയിലെ സിഡ്നിയിൽ.
1913-ലാണ് ഈ പാവരോഗാശുപത്രി പ്രവർത്തനം തുടങ്ങിയത്. ഒട്ടനവധി പാവ സർജൻമാർ ഇവിടെ ജോലി ചെയ്യുന്നു.
കണ്ണോ വിരലോ കാലോ കൈയോ എന്നു വേണ്ട ഏത് അവയവവും ഇവിടെ മാറ്റിവെച്ചു കൊടുക്കും. ലക്ഷക്കണക്കിനു പാവകളെ ഈ ഹോസ്പിറ്റലിൽ സുഖപ്പെടുത്തിയിട്ടുണ്ട്.
Content Highlights: Sydney Doll Hospital in Australia has been operating since 1913.