മാനത്തെ പൂത്തിരിക്കു പിന്നിൽ എന്താണ്? പടക്കം അപകടമാക്കല്ലേ....

പടക്കങ്ങളിൽ കാണുന്ന പ്രധാന ഘടകങ്ങൾ ഇവയാണ്:
ഇന്ധനം (Fuel): പടക്കം കത്താനാവശ്യമായ ഊർജം നൽകുന്നു. കരി (Charcoal), സൾഫർ എന്നിവയാണ് സാധാരണമായി ഉപയോഗിക്കുന്നത്.
ഓക്സിഡൈസർ (Oxidiser): ഇന്ധനം കത്താനാവശ്യമായ ഓക്‌സിജൻ നൽകുന്ന പദാർഥങ്ങളാണിവ. പൊട്ടാസ്യം നൈട്രേറ്റ്, ക്ലോറേറ്റുകൾ എന്നിവ ഇതിനായി ഉപയോഗിക്കുന്നു.
ബൈൻഡർ (Binder): പടക്കത്തിനുള്ളിലെ മിശ്രിതങ്ങളെ ഒട്ടിച്ചുനിർത്താൻ സഹായിക്കുന്നു (ഉദാഹരണത്തിന് ഡെക്‌സ്ട്രിൻ).
നിറങ്ങളുടെ രസതന്ത്രം
ആകാശത്ത് വെടിക്കെട്ട് വിരിയുമ്പോൾ കാണുന്ന ഓരോ നിറത്തിന് പിന്നിലും ഓരോ ലോഹലവണങ്ങളാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം.
ചുവപ്പ്: സ്‌ട്രോൺഷ്യം (Strontium)
പച്ച: ബേരിയം (Barium)
നീല: ചെമ്പ് (Copper)
മഞ്ഞ: സോഡിയം (Sodium)
ഓറഞ്ച്: കാൽസ്യം (Calcium)
വെള്ള/വെള്ളി: മഗ്‌നീഷ്യം, അലൂമിനിയം, ടൈറ്റാനിയം തുടങ്ങിയ ലോഹങ്ങൾ.
ശബ്ദവും പ്രകാശവും
തീ കൊളുത്തുമ്പോൾ പടക്കത്തിനുള്ളിലെ ലോഹലവണങ്ങൾ പെട്ടെന്ന് കത്തുകയും ഒരുപാട് ചൂടുള്ള വായു ഉണ്ടാവുകയും ചെയ്യും. ഈ വായുവിന് പടക്കത്തിന്റെ ഉള്ളിൽ നിൽക്കാൻ കഴിയില്ല. അത് ശക്തിയിൽ പുറത്തേക്ക് വരാൻ ശ്രമിക്കുമ്പോഴാണ് 'ഠോ' എന്ന വലിയ ശബ്ദം ഉണ്ടാവുന്നത്. യഥാർഥത്തിൽ വായുവിലേക്ക് ഈ വാതകങ്ങൾ പെട്ടെന്ന് വികസിക്കുകയാണ് ചെയ്യുന്നത്. ചൂടുപിടിക്കുന്ന ലോഹലവണങ്ങളിലെ ഊർജവ്യത്യാസം കാരണം ശക്തമായ പ്രകാശം പുറത്തേക്ക് വരും. ലോഹങ്ങൾക്കനുസരിച്ച് ഈ നിറങ്ങൾക്ക് വ്യത്യാസമുണ്ടാകും.
ശ്രദ്ധിക്കുക
പടക്കങ്ങൾ പൊട്ടുമ്പോഴുണ്ടാകുന്ന വർണക്കാഴ്ചകൾ കാണാൻ നല്ല രസമാണെങ്കിലും അവയിൽ അടങ്ങിയിരിക്കുന്ന വസ്തുക്കൾ ശ്വസിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. അതുകൊണ്ട്, വെടിക്കെട്ട് കാണുമ്പോൾ എപ്പോഴും കുറച്ച് അകലം പാലിച്ച് നിൽക്കാൻ ശ്രദ്ധിക്കണം. സുരക്ഷിതമായിവേണം ആഘോഷങ്ങൾ ആസ്വദിക്കാൻ.
Content Highlights: Explanation of core firework components: Fuel, oxidiser, and Binder., Breakdown of metallic salts responsible for specific firework colours., Scientific reasoning behind the explosive sound and light emission., Health warnings regarding inhalation of combustion byproducts., Essential safety protocols for enjoying firework displays.