ഗ്രാനിയോടൊപ്പം ഒരു നീണ്ട യാത്ര; റസ്‌കിൻ ബോണ്ടിന്റെ കഥ, ഒപ്പം കുറച്ച് വാക്കുകളും പരിചയപ്പെടാം

#രാജേഷ് വാര്യര്‍ പൂമംഗലം

മ്മ നഷ്ടപ്പെട്ട മാനിയെ നോക്കിവളർത്തുന്നത് അവന്റെ അമ്മൂമ്മയാണ്. അമ്മൂമ്മയ്ക്ക് ഒരുദിവസംപോലും അവനെ വിട്ടുനില്ക്കാൻ കഴിയുമായിരുന്നില്ല. കാഴ്ച കുറഞ്ഞുവരുന്ന അമ്മൂമ്മയ്ക്ക് കണ്ണട മാറ്റാൻ കണ്ണുഡോക്ടറെ കാണണമെങ്കിൽ വളരെ ദൂരേയുള്ള പട്ടണത്തിൽ എത്തണമായിരുന്നു. കൈപിടിച്ചുനടത്താൻ ചെറുമകൻ മാനി കൂടെയുള്ളപ്പോൾ ദുർഘടംപിടിച്ച ഹിമാലയൻചരിവുകൾ ഒരു തടസ്സമേ ആവുന്നില്ല. എഴുപതുകഴിഞ്ഞ അവർ, പ്രായം കാഴ്ചയെമാത്രമേ ബാധിച്ചുള്ളൂവെന്നും മറ്റൊന്നിനും ഒരു പ്രയാസവുമില്ലെന്നും സ്വയം വിശ്വസിക്കുന്നു. ചെറുമകന്റെ കൈപിടിച്ച് ഹിമാലയൻ കുന്നുകളിലൂടെ നടക്കാനുള്ള ആത്മവിശ്വാസം അവർക്ക് കിട്ടിയത് അവൻ അവരോട് കാണിക്കുന്ന സ്നേഹത്തിൽനിന്നാണ്.

പുതിയകാലത്ത് നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒട്ടേറെ മാനവികമൂല്യങ്ങളെ തിരിച്ചുപിടിക്കാൻ പ്രേരിപ്പിക്കുന്ന കഥാസന്ദർഭങ്ങൾകൊണ്ട് മനോഹരമാണ്, ഉത്തരേന്ത്യൻ പശ്ചാത്തലത്തിൽ എഴുതപ്പെട്ട റസ്‌കിൻ ബോണ്ടിന്റെ ഈ കഥ.

എന്റെ അമ്മൂമ്മ…

മാനി തന്റെ അമ്മൂമ്മയെ എങ്ങനെയാണ് വിശേഷിപ്പിക്കുന്നതെന്ന് നോക്കൂ.

My grandmother is the most loving and caring person in my life. She is seventy years old, but she is strong, brave, and hardworking. She always takes care of our family and helps everyone whenever they need support. I enjoy spending time with her because she tells me interesting stories and teaches me many good values. She is patient, kind, and wise. Once, I accompanied her on a long journey to Mussoorie so that she could get new glasses. During the journey, I realized how courageous and determined she was. I admire her strength and positive attitude. My grandmother is my guide, my friend, and my inspiration. I feel proud and lucky to have such a wonderful grandmother.

ഇനി നിങ്ങൾ നിങ്ങളുടെ അമ്മൂമ്മയെക്കുറിച്ച് സ്വന്തം വാചകങ്ങളിൽ വിവരിക്കൂ.

വാക്കുകളിലൂടെ

മാനിയും അവന്റെ അമ്മൂമ്മയും തമ്മിൽ നിലനിൽക്കുന്ന സ്നേഹബന്ധത്തിന്റെ അടിസ്ഥാനം, തന്നിരിക്കുന്ന വാക്കുകൾ ശ്രദ്ധിച്ചാൽ കൂടുതൽ വ്യക്തമാവും. Caring, Helping, Accompanying, Supporting, Protecting, Encouraging, Understanding, Respecting, Sharing, Trusting. ജീവിതത്തിൽ അവശ്യമെന്ന് നമ്മൾ കരുതുന്ന മാനവികമൂല്യങ്ങൾ എത്തിപ്പിടിക്കാൻ നമ്മൾ ഓരോരുത്തരും പരിശ്രമിക്കേണ്ടതുണ്ട്. ശക്തമായ കുടുംബബന്ധങ്ങളുടെ അടിസ്ഥാനംതന്നെ നമ്മൾ പിൻതുടരുന്ന ജീവിതമൂല്യങ്ങളാണെന്ന് പറയാം.

അത്തരത്തിൽ നമ്മുടെ വ്യക്തിത്വത്തിന് കൂടുതൽ കരുത്തുപകരുന്ന കുറെവാക്കുകൾകൂടി പരിചയപ്പെട്ടാലോ? ഈ കഥയിലെ അത്തരം ചില വാക്കുകൾ : 1. Love, 2. Care, 3. Affection, 4. Kindness, 5. Concern, 6. Compassion, 7. Support, 8. Understanding, 9. Respect, 10. Trust, 11. Devotion, 12. Gratitude, 13. Encouragement, 14. Responsibility 15. Patience. കൂടുതൽ വാക്കുകൾ കഥയിൽനിന്ന് കൂട്ടുകാർ കണ്ടെത്തണേ.

Content Highlights: Exploration of the bond between a grandson and his grandmother